കണ്ണൂരിൽ വീണ്ടും കോവിഡ് മരണം..




വീണ്ടും കോവിഡ് മരണം. കോവിഡ് ബാധിച്ച് കണ്ണൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പാനൂർ സ്വദേശി മരിച്ചു കുറ്റേരിയിലെ മുഹമ്മദ് സഹീർ 47 ആണ് മരിച്ചത് സംസ്കാരം പാനൂർ ജുമാ അത്ത് പളളി ഖബർസ്ഥാനിൽ നടക്കും
 ഖബറടക്കുന്ന കാര്യത്തിൽ തർക്കം ഉണ്ടായെങ്കിലും മുതിർന്നവരിടപ്പെട്ട് പ്രശ്നം പരിഹരിച്ചു . ഇതിന് ശേഷം പാനൂർ ജുമ അത്ത് പളളി ഖബർസ്ഥാനിൽ ഖബറടക്കാൻ തീരുമാനമായി. കഴിഞ്ഞ ദിവസം വിദേശത്ത് നിന്നെത്തിയ സഹീറിനെ ക്വാറൻ്റയിനിൽ കഴിയവെ നെഞ്ച് വേദനയെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. തുടർന്ന് മരണവും സംഭവിച്ചു. കിഡ്നി, ഷുഗർ സംബന്ധമായ അസുഖവുമുണ്ടായിരുന്നു.

മരണ വിവരം സ്ഥിരീകരിച്ചതോടെ പാനൂർ ജുമ അത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കാൻ തീരുമാനിച്ചെങ്കിലും ഒരു വിഭാഗം എതിർപ്പുമായി രംഗത്ത് വന്നു. കുഴിയെടുക്കാൻ എസ്കവേറ്റർ കടന്നു പോകാൻ വഴിയില്ലെന്ന് പറഞ്ഞാണ് ആദ്യം നിഷേധിച്ചത്. ആവശ്യമായ കുഴിയെടുക്കാൻ സന്നദ്ധമായി ചില സംഘടനകൾ രംഗത്ത് വന്നതോടെ അതാ വശ്യമില്ലെന്നും എസ്കവേറ്റർ കടത്തിവിടാമെന്നും ഇക്കൂട്ടർ അറിയിച്ചു. ഇതോടെ ഹിറ്റാച്ചി ഉപയോഗിച്ച് കുഴിയെടുത്തെങ്കിലും ഖബറടക്കുന്ന വളണ്ടിയർമാരുടെ കാര്യത്തിലും തർക്കമായി. പിന്നീടും ഇതും പരിഹരിച്ച് ഖബറടക്കത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി.
സുഹൈനയാണ് ഷഹീറിൻ്റെ ഭാര്യ.

Post a Comment

Previous Post Next Post