കണ്ണൂർ വിമാനത്താവളത്തിൽ ഇനി ഇലട്രിക് കാർ യാത്ര..


കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാർക്ക് ഇനി ഇലട്രിക് കാറിൽ സുഖയാത്രയും. വിമാനത്താവളത്തിലെ പ്രീ പെയ്ഡ് ടാക്സി സർവീസ് ഏറ്റെടുത്ത കാലിക്കറ്റ്‌ ടൂർസ് ആൻഡ് ട്രാവൽസ് കമ്പനിയാണ് യാത്രക്കാർക്കായി ഇലട്രിക് കാർ സംവിധാനം എർപെടുത്തിയിരിക്കുന്നത്.

  തുടക്കത്തിൽ 3 ഇലട്രിക് കാറുകളാണ് സർവീസ് തുടങ്ങുക. പിന്നീട് എണ്ണം കൂട്ടാനാണ് ഉദ്ദേശിക്കുന്നത്..

  ഒരു ചാർജിങ്ങിൽ 180 കിലോമീറ്റർ മാത്രമാണ് സർവീസ് നടത്താൻ സാധിക്കുക.  നിലവിൽ ചാർജിങ് സ്റ്റേഷൻ കണ്ണൂർ വിമാനത്താവളത്തിൽ മാത്രമാണ് ഉള്ളത്. മട്ടന്നൂർ, കൂത്തുപറമ്പ്, തലശേരി പയ്യനൂർ തുടങ്ങിയ സ്ഥലങ്ങളിൽ കൂടി ചാർജിങ് സ്റ്റേഷൻ വരുന്നതോടെ ക്രമാതീതമായി കാറുകളുടെ എണ്ണം വർദ്ദിപിക്കുമെന്ന് എം ഡി ഷൈജു നമ്പറോൻ അറിയിച്ചു..

നാളെ വൈകുനേരം 3.30 നു എയർപോർട്ടു ടെർമിനലിൽ  നടക്കുന്ന ചടങ്ങിൽ വച്ച് ഇലട്രിക് കാറുകളുടെ ഉദ്ഘാടനം കിയാൽ എം ഡി. വി തുളസിദാസ്‌  നിർവഹിക്കും. സബ് കളക്ടർ ആസിഫ് കെ യൂസഫ് മുഖ്യാതിഥി ആയിരിക്കും. കണ്ണൂർ ആർ ടി ഒ ഇ എസ് ഉണ്ണികൃഷ്ണൻ, മട്ടന്നൂർ നഗരസഭ ചെയർപേഴ്സൺ അനിത വേണു, കീഴല്ലൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌  എം രാജൻ, എയർപോർട്ട് പോലീസ് ഇൻസ്‌പെക്ടർ ടി വി പ്രതീഷ്, കണ്ണൂർ വിമാനത്താവളം എക്സിക്യൂട്ടീവ് ഡയറക്ടർ ടി പി ജോസ്  സി ടി ആൻഡ് ടി

കമ്പനി എം ഡി ഷൈജു നമ്പറോൻ തുടങ്ങിയവർ സംസാരിക്കും.

Post a Comment

Previous Post Next Post